കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടിയുടെ വിദേശകറൻസിയുമായി രണ്ടു യാത്രക്കാർ പിടിയിലായി. കാസർഗോഡ് ബൈവെളളി സ്വദേശി അസ്കർ അലി(20), കൊടുവള്ളി സ്വദേശി മുഹമ്മദ് ഹാരിസ്(28) എന്നിവരെയാണ് കസ്റ്റംസ് ഇന്റലിജൻസ് വിഭാഗവും കേന്ദ്ര സുരക്ഷാ സേനയും ചേർന്ന് പിടികൂടിയത്.
ബുധനാഴ്ച രാത്രി 11ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 343 വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയതായിരുന്നു അസ്കർ അലി. ഇയാളുടെ ബാഗേജിൽ നിന്ന് 1,17,25,000 രൂപയുടെ വിദേശ കറൻസിയാണ് പിടികൂടിയത്. 62,62,500 രൂപയ്ക്ക് തുല്യമായ സൗദി റിയാൽ, 19,13,730 രൂപയുടെ ഒമാൻ റിയാൽ,19 ലക്ഷത്തിന്റെ യുഎഇ ദിർഹം,1,72,350 രൂപയുടെ ബഹറിൻ ദിനാർ, 12,93000 രൂപയുടെ ഖത്തർ റിയാൽ, 45,177 രൂപയുടെ കുവൈത്ത് ദിനാർ,1,36,400 രൂപയുടെ യൂറോ എന്നിവയാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.
കരിപ്പൂരിൽ 1.25 കോടിയുടെ വിദേശ കറൻസി പിടികൂടി
02:21 AM Apr 28, 2017 | Deepika.com