കോട്ടയം: ക്രിസ്തീയ ഭക്തിഗാന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു അയ്യായിരത്തോളം ഗാനങ്ങൾക്ക് രചനയും , സംഗീതവും നിർവഹിച്ച ഫാ. ഷാജി തുമ്പേച്ചിറയിൽ സംവിധാനം ചെയ്യുന്ന പളുങ്കുകടൽ എന്ന മെഗാ ശുശ്രൂഷ നാളെ അങ്കമാലി അഡല്ക്സ് സ്റ്റേഡിയത്തിൽ നടക്കും. മുന്നൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന നൃത്ത സംഗീത ദൃശ്യാ വിസ്മയം ഇത് മൂന്നാം തവണയാണ് ഒരു വേദിയിൽ സംഘടിപ്പിക്കുന്നത്.
നേരത്തെ മറൈൻ ഡ്രൈവിലും, ചങ്ങനാശേരി ഈരയിലും തുമ്പേച്ചിറ അച്ചന്റെ നേതൃത്വത്തിൽ നടത്തിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു .
ബൈബിളിലെ വിവിധ ഭാഗങ്ങളുടെ ദൃശ്യാവിഷ്കാരങ്ങൾ ,ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെയുള്ള സംഗീത ശുശ്രൂഷ എന്നിവ ഉൾപ്പെടുത്തി ക്രമീകരിച്ചിരിക്കുന്ന ഈ മെഗാ ഷോയിലേക്കുള്ള പ്രവേശനം സൗജന്യമാണ് . ടീം ഹോളി സീൽ, സെലെബ്രന്റ്സ് ഇന്ത്യ, ഫിയാത് മിഷൻ എന്നിവ സംയുക്തമായാണ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്.
അങ്കമാലിയിൽ ദൃശ്യ വിസ്മയമൊരുക്കാൻ പളുങ്കുകടൽ
02:21 AM Apr 28, 2017 | Deepika.com