പ്രൈവറ്റ് എയ്ഡഡ് കോളേജ് മാനേജ്മെന്റ് അസോ. യോഗം
01:42 AM Apr 28, 2017 | Deepika.com
തൊടുപുഴ: കേരള പ്രൈവറ്റ് എയ്ഡഡ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ പൊതുയോഗം നാളെ 10.30ന് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ചേരുമെന്ന് അസോസിയേഷൻ പ്രസിഡന്റ് പ്രഫ. ആർ.പ്രസന്നകുമാർ, ജനറൽ സെക്രട്ടറി റവ. ഡോ. വിൻസന്റ് നെടുങ്ങാട്ടിൽ എന്നിവർ അറിയിച്ചു. കേരളത്തിലെ പ്രൈവറ്റ് എയ്ഡഡ് കോളേജുകൾ വിവിധ മേഖലകളിൽ നേരിട്ടു കൊണ്ടിരിക്കുന്ന അധ്യാപക, അനധ്യാപക നിയമന തടസം, പരീക്ഷ നടത്തിപ്പു സംബന്ധിച്ച പരിഷ്കാരങ്ങൾ തുടങ്ങിയ ഗൗരവതരമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾക്കായാണു സമ്മേളനം ചേരുന്നത്.