പൂച്ചാക്കല്‍: വേമ്പനാട്ടു കായലില്‍നിന്നു മൂന്നു നാള് പഴക്കമുള്ള മൃതദേഹം കണ്ടെത്തി.
അരൂക്കുറ്റി പഞ്ചായത്ത് എട്ടാംവാര്‍ഡ് കുടപ്പുറം കാവുകട്ടില് വിക്കു ഷേണായിയുടെ മകന് രതീഷ്കുമാറിന്റെ(കുട്ടന്-42) മൃതദേഹമാണ് പാണാവള്ളി ജെട്ടി ഭാഗത്തുനിന്നു ഇന്നലെ രാവിലെ കണ്ടെത്തിയത്.
അവിവാഹിതനായ രതീഷ് അപസ്മാരരോഗിയാണ്. കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടോടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതാണെന്നു ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: ബീന. സഹോദരി: ധന്യ.
കായലില്‍നിന്നു യുവാവിന്റെ മൃതദേഹം കണ്ടെത്തി
01:42 AM Apr 28, 2017 | Deepika.com