ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലൂടെ ശമ്പളം വിതരണം ചെയ്യാൻ അനുമതി
02:55 AM Apr 27, 2017 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്തെ നോണ്‍ ഗസറ്റഡ് ജീവനക്കാർക്കുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവായി. ജീവനക്കാരുടെ അപേക്ഷയനുസരിച്ച് നോണ്‍ ഗസറ്റഡ് ജീവനക്കാർക്ക് എല്ലാ ട്രഷറികളിലും ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം ട്രഷറി ഡയറക്ടർ ഏർപ്പെടുത്തുമെന്ന് ഉത്തരവിൽ പറയുന്നു.