തിരുവനന്തപുരം: നിയമസഭാ സമ്മേളനം തുടങ്ങി രണ്ടാം ദിവസവും മന്ത്രി എം.എം. മണിക്കെതിരായ പ്രതിഷേധം ശക്തമാക്കി ചോദ്യോത്തരവേളയിൽ പ്രതിപക്ഷം. ചോദ്യോത്തരവേളയിൽ കായംകുളം താപനിലയത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ മന്ത്രി എം.എം. മണി എഴുന്നേറ്റപ്പോഴാണ് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റത്.
സ്ത്രീത്വത്തെ അപമാനിച്ച മണിയെ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് ബാനർ ഉയർത്തിയാണു പ്രതിപക്ഷത്തു നിന്നുള്ള അംഗങ്ങൾ പ്രതിഷേധം ഉയർത്തിയത്. മന്ത്രി മറുപടി പറഞ്ഞുതീരുംവരെ പ്രതിപക്ഷ അംഗങ്ങൾ സീറ്റിൽ നിന്ന് എഴുന്നേറ്റുനിന്ന് മുദ്രാവാക്യം വിളിച്ചു. മന്ത്രിയുടെ മറുപടി അവസാനിച്ചതോടെയാണ് ചോദ്യോത്തരവേളയിലെ പ്രതിപക്ഷ ബഹളം അവസാനിച്ചത്.
മണിയുടെ മറുപടി ബഹളത്തിൽ മുങ്ങി
02:41 AM Apr 27, 2017 | Deepika.com