തിരുവനന്തപുരം: ഹൈക്കോടതിക്കു മുന്നിൽ കഴിഞ്ഞ വർഷം ജൂലൈ 20നു മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷത്തെക്കുറിച്ചുള്ള ജുഡീഷൽ അന്വേഷണ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾക്കു മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
ജസ്റ്റീസ് പി.എ. മുഹമ്മദ് കമ്മീഷന്റെ അന്വേഷണ പരിധിയിൽ വരുന്ന ടേംസ് ഓഫ് റഫറൻസിൽ നാലു വിഷയങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഹൈക്കോടതിക്കു മുന്നിൽ നടന്ന ലാത്തിച്ചാർജിനു സംജാതമായ സ്ഥിതി വിശേഷങ്ങളും ഇതിലേക്ക് ഇടവരുത്തിയ കാരണങ്ങളും വിശദമായി പരിശോധിക്കണം. കൂടുതൽ പോലീസ് സേനയെ വിന്യസിച്ചതു ലാത്തിച്ചാർജ് നടത്താൻ വേണ്ടി പോലീസ് ആസൂത്രണം ചെയ്തതാണോ എന്നും അന്വേഷിക്കണം.
മാധ്യമ പ്രവർത്തകരുടെ ഭാഗത്തു നിന്നു കൂടുതൽ പ്രകോപനം ഉണ്ടായോ എന്നു പരിശോധിക്കേണ്ടതുണ്ട്. അഭിഭാഷകരുടെ ഭാഗത്തുനിന്നുള്ള പ്രകോപന നടപടികൾ ലാത്തിച്ചാർജിലേക്കു നയിച്ചിട്ടുണ്ടോയെന്നും പരിശോധിക്കണമെന്നും മന്ത്രിസഭ അംഗീകരിച്ച ടേംസ് ഓഫ് റഫറൻസിൽ പറയുന്നു.
ഹൈക്കോടതിക്കുമുന്നിലെ മാധ്യമ- അഭിഭാഷക സംഘർഷം: ജുഡീഷൽ കമ്മീഷൻ പരിഗണനാ വിഷയങ്ങളായി
02:41 AM Apr 27, 2017 | Deepika.com