ഓണറേറിയം വർധിപ്പിച്ചു
02:41 AM Apr 27, 2017 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലും, നഗരസഭകളിലും പതിനൊന്നിന പരിപാടിയുടെ ഭാഗമായി ആരംഭിച്ച സാംസ്കാരിക നിലയങ്ങളിലും ശിശുമന്ദിരങ്ങളിലും ലൈബ്രേറിയൻ, നഴ്സറി ടീച്ചർ, ആയ തസ്തികകളിൽ ജോലി ചെയ്തുവരുന്നവരുടെ ഓണറേറിയം വർധിപ്പിച്ച് സർക്കാർ ഉത്തരവായി. നിലവിൽ ലൈബ്രേറിയൻ, നഴ്സറി ടീച്ചർ തസ്തികകളിൽ ജോലി ചെയ്തിരുന്നവർക്ക് 2050 രൂപയാണ് ഓണറേറിയം നൽകിയിരുന്നത്. ഇത് 12,000 രൂപയാക്കി വർധിപ്പിച്ചു. ആയമാരുടെ ഓണറേറിയം 1400 രൂപ എന്നത് 8000 ആക്കി വർധിപ്പിച്ചു.