തിരുവനന്തപുരം: പൈനാപ്പിൾ കൃഷിക്ക് ഒരിക്കൽ മാത്രമാണു കീടനാശിനി ഉപയോഗിക്കുന്നതെന്നു പൈനാപ്പിൾ ആൻഡ് റബർ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് തങ്കച്ചൻ മാത്യുവും സെക്രട്ടറി ടി. ബിജുമോനും അറിയിച്ചു.
മറ്റു കൃഷികളുടെ രോഗ നിയന്ത്രണത്തിന് ഉപയോഗിക്കുന്ന മാങ്കോസിബ്, ക്ലോറോ ഫോറി ഫേസ് എന്നീ കീടനാശിനികൾ മാത്രമാണു പൈനാപ്പിളിനും ഉപയോഗിക്കുന്നത്. പച്ചക്കറി കൃഷിക്കായി പലപ്പോഴും കീടനാശിനി ഉപയോഗിക്കേണ്ടി വരുമ്പോൾ പൈനാപ്പിൾ കൃഷിക്ക് ഒരിക്കൽ മാത്രം ഉപയോഗിച്ചാൽ മതിയാകും. പൈനാപ്പിൾ ഒന്നിച്ചു പുഷ്പിക്കുന്നതിനായി ഹോർമോണ്‍ ഉപയോഗിക്കുന്നില്ല. എത്തിലിൻ എന്ന വാതകം പൈനാപ്പിൾ ചെടിയുടെ കൂമ്പുകളിൽ സ്പർശിക്കുമ്പോൾ ചെടിയുടെ വളർച്ച നിൽക്കുകയും 40 ദിവസത്തിനുള്ളിൽ പുഷ്പിക്കുകയും ചെയ്യും. എന്നാൽ, നാലു മണിക്കൂറിനു ശേഷം ഉപയോഗിച്ച മരുന്നുകളുടെ യാതൊരു അംശവും അവശേഷിക്കില്ലെന്നും അവർ പറഞ്ഞു.
പൈനാപ്പിൾ കൃഷിക്ക് ഒരിക്കൽ മാത്രമാണു കീടനാശിനി ഉപയോഗിക്കുന്നതെന്ന്
02:31 AM Apr 27, 2017 | Deepika.com