കോട്ടയം: തദ്ദേശ സ്വയംഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പ്, ആഭ്യന്തര വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി അവധിക്കാല ക്യാന്പ് സംഘടിപ്പിക്കുന്നു.
പ്രാദേശികമായി ലഭിക്കുന്ന വിഷമില്ലാത്ത പ്രകൃതിദത്ത ഭക്ഷണങ്ങൾ, വീട്ടിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുറയ്ക്കുന്നതിനും സംസ്ക്കരിക്കുന്നതിനുമുളള നടപടികൾ, മാരക രോഗങ്ങൾക്കെതിരെയുളള പ്രതിരോധം, പാഴ് വസ്തുക്കളുടെ പുനരുപയോഗം, അന്യംനിന്ന നാടൻ കളികൾ തുടങ്ങിയവയെക്കുറിച്ചുളള ബോധവത്കരണ പരിപാടികൾ ഉൾപ്പെടുത്തിയുളള ക്യാന്പിൽ ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും ജില്ലാ ശുചിത്വമിഷന്റെ ഓഫീസിലും ലഭിക്കും.
അവധിക്കാല ക്യാന്പ്
02:23 AM Apr 27, 2017 | Deepika.com