കോട്ടയം: എൽഡിഎഫ് സർക്കാരിനെ ദുർബലപ്പെടുത്താമെന്ന വ്യാമോഹം വിലപ്പോകില്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ.
മുഖ്യമന്ത്രി സദുദ്ദേശത്തോടെ പറയുന്ന കാര്യങ്ങളെല്ലാം ദുർവ്യാഖ്യാനം ചെയ്തു ചെളിവാരിയെറിയുന്നവരുടെ മുഖം വികൃതമാവുന്നതിനു മാത്രമേ ഇത്തരം നടപടി ഉപകരിക്കൂ. ഒരു സർക്കാർ മാറി മറ്റൊരു സർക്കാർ അധികാരത്തിൽ വരുന്പോൾ ഉദ്യോഗസ്ഥതലത്തിൽ അഴിച്ചുപണി നടത്തുന്നതു സാധാരണമാണ്. ഡിജിപിയുടെ ജോലി സർക്കാരിനെ അധിക്ഷേപിക്കലല്ല, അനുസരിക്കുകയെന്നതാണെന്നു കരുതാൻ സെൻകുമാറിനെപ്പോലെയുള്ളവർ തയാറാകണം. ബിജെപിയും കോണ്‍ഗ്രസും ഒരേ പന്തലിലിരുന്നു സമരം ചെയ്യുകയും ഒരേ പാത്രത്തിൽനിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബിജെപിയെ യുഡിഎഫിൽ ഘടകകക്ഷിയാക്കുന്നതാണ് ഉചിതമെന്നും ഉഴവൂർ വിജയൻ പറഞ്ഞു.
വികൃതമാകുന്നത് ചെളിവാരി എറിയുന്നവരുടെ മുഖം: എൻസിപി
02:23 AM Apr 27, 2017 | Deepika.com