കോട്ടയം: ശുചിത്വത്തെക്കുറിച്ചും മാലിന്യസംസ്ക്കരണത്തെക്കുറിച്ചും വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, ആഭ്യന്തര വകുപ്പ്, സാക്ഷരതാമിഷൻ, കുടുംബശ്രീ, സാമൂഹ്യക്ഷേമ വകുപ്പ്, സാമൂഹ്യ സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ജില്ലാ ശുചിത്വ മിഷൻ ചക്ക, മാങ്ങ, തേങ്ങ ക്യാന്പുകൾ സംഘടിപ്പിക്കും.
സർക്കാർ, എയ്ഡഡ്, അണ്-എയ്ഡഡ് സ്ക്കൂളുകളിലെ ആറാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി വരെ കുട്ടികൾക്ക് പങ്കെടുക്കാം. ജില്ലയിലെ പഞ്ചായത്തുകളിൽ രണ്ട് വീതവും മുനിസിപ്പാലിറ്റികളിൽ 10 ഡിവിഷനുകളിൽ ഒന്ന് വീതവും ക്യാന്പുകൾ സംഘടിപ്പിക്കും. ഏപ്രിൽ അവസാന വാരം നടക്കുന്ന ക്യാന്പുകളിൽ പങ്കെടുക്കുവാൻ താത്്പര്യമുള്ളവർ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ (പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ) ജില്ലാ ശുചിത്വ മിഷനിലോ പേര് രജിസ്റ്റർ ചെയ്യണം. ഫോണ് 0481-2573606.
ചക്ക, മാങ്ങ, തേങ്ങ ക്യാന്പുകൾ സംഘടിപ്പിക്കും
02:11 AM Apr 27, 2017 | Deepika.com