തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രവർത്തനശൈലിയെ പ്രകീർത്തിച്ച് ഗവർണർ പി. സദാശിവം. ആദ്യ കേരള മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ നടപടികൾക്കിടെ പ്രതിപക്ഷ പ്രതിഷേധങ്ങൾ ഉയരുമ്പോഴും ശാന്തമായും ലളിതമായുമാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. നിയമസഭാംഗങ്ങളെ ശാന്തമായി കേൾക്കുകയും ചോദ്യങ്ങൾക്കു ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള മറുപടി നൽകുകയും ചെയ്യുന്നു. ഇതു മാതൃകാപരമായ നടപടിയാണ്. ടി വിയിൽ നിയമസഭാനടപടികൾ കൃത്യമായി വീക്ഷിച്ചശേഷമാണ് ഈ അഭിപ്രായം പറയുന്നതെന്നും ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രിയെ പ്രശംസിച്ചു ഗവർണർ
02:11 AM Apr 27, 2017 | Deepika.com