കൊച്ചി: ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യവുമായി കിഴക്കമ്പലത്ത് സംഘടിപ്പിക്കുന്ന, ഏഴായിരത്തോളം പേര് അണിനിരക്കുന്ന തിരുവാതിരകളിയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
മേയ് ഒന്നിന് വൈകുന്നേരം അഞ്ചിന് കിഴക്കമ്പലം കിറ്റെക്സ് അപ്പാരല്‍ പാര്‍ക്കില്‍ നടക്കുന്ന തിരുവാതിര എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍, കിറ്റെക്സ് ഗ്രൂപ്പ്, പാര്‍വണേന്ദു നൃത്ത വിദ്യാലയം എന്നിവ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ഇരുപത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന തിരുവാതിരയില്‍ കിഴക്കമ്പലം പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നുള്ള ആയിരക്കണക്കിന് സ്ത്രീകളും വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥിനികളും പങ്കെടുക്കും.
ഗിന്നസ് പ്രതിനിധികള്‍ റിക്കാര്‍ഡ് രേഖപ്പെടുത്താന്‍ സ്ഥലത്തെത്തും. 2015-ല്‍ 5211 സ്ത്രീകളെ പങ്കെടുപ്പിച്ച് ഇരിങ്ങാലക്കുടയില്‍ നടന്ന തിരുവാതിരയാണ് ഇതുവരെയുള്ള റിക്കാര്‍ഡില്‍ മികച്ചത്. പത്രസമ്മേളനത്തില്‍ ചാവറ കള്‍ച്ചറല്‍ സെന്റർ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ, ട്വന്റി20 കോ-ഓര്‍ഡിനേറ്റര്‍ അഗസ്റ്റിന് ആന്റണി, പാര്‍വണേന്ദു നൃത്ത വിദ്യാലയത്തിന്റെ ഡയറക്ടര്‍ മാലതി ജി. മേനോന്, പ്രഫ. പ്രേമ ഡി. നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
ഏഴായിരം പേരുടെ തിരുവാതിരകളി: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
02:00 AM Apr 27, 2017 | Deepika.com