വാഴക്കുളം:കെഎസ്ആർടിസി കണ്ടക്ടറെ മരിച്ച നിലയിൽ കണ്ടെത്തി.കട്ടപ്പന ഡിപ്പോയിൽ കണ്ടക്ടറായ കാവന കൊല്ലിക്കുടിയിൽ ബിനോയിനെയാണ് (40)വീടിനു സമീപത്തുള്ള കുളിക്കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയോടെ കുളിക്കുന്നതിനായി വീട്ടുപുരയിടത്തോടു ചേർന്നുള്ള പുഴയിലെ കുളിക്കടവിൽ പോയതായിരുന്നു ബിനോയി.
ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോൾ വെള്ളത്തിൽ മുഖം മുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി.
കെഎസ്ആർടിസി കണ്ടക്ടറെ മരിച്ചനിലയിൽ കണ്ടെത്തി
01:52 AM Apr 27, 2017 | Deepika.com