കാറപകടത്തിൽ മരിച്ചു
01:52 AM Apr 27, 2017 | Deepika.com
പീരുമേട്: നിയന്ത്രണംവിട്ട കാർ റോഡരികിലെ പാറക്കെട്ടിലിടിച്ച് ഒരാൾ മരിച്ചു. 59-ാംമൈൽ ചെന്പോറ്റിൽ ഷിബു സുകുമാരൻ (36) ആണ് മരിച്ചത്. ദേശിയപാത 183-ൽ പട്ടുമുടിക്ക് സമീപം ഇന്നലെ രാവിലെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. ഇറക്കമുള്ള വഴിയിൽ നിയന്ത്രണം വിട്ടകാർ റോഡരികിലെ ദിശാസൂചിക ബോർഡിലിടിച്ചശേഷം പാറക്കെട്ടിലിടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. ഒപ്പമുണ്ടായിരുന്ന കാർ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഒരുമാസം മുന്പാണ് ഷിബുവിന്റെ പിതാവ് മരിച്ചത്. പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു .സംസ്കാരം പിന്നീട്.