തിരുവനന്തപുരം: ഒസിഡി മലബാർ പ്രോവിൻസിന്റെ പുതിയ പ്രൊവിൻഷ്യലായി ഫാ. സെബാസ്റ്റ്യൻ കൂടപ്പാട്ട് ഒസിഡി തെരഞ്ഞെടുക്കെപ്പട്ടു. ലോകത്തിലെ ഏക സീറോമലബാർ ഒസിഡി പ്രൊവിൻസ് ആണ് ഇത്. ഒസിഡി റാഞ്ചി മിഷിന്റെ ഡെലിഗേറ്റ് പ്രൊവിൻഷ്യൽ ആയി സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം.
പ്രൊവിൻഷ്യൽ കൗണ്‍സിൽ അംഗങ്ങളായി ഫാ. ഫ്രാൻസിസ് കുന്നേൽപുരയിടം ഒസിഡി (വികാർ പ്രൊവിൻഷ്യൽ), ഫാ. മാത്യു ചൂരപന്തിയിൽ ഒസിഡി, ഫാ. ജോസഫ് മേച്ചേരിതകിടിയിൽ ഒസിഡി, ഫാ. ജെയിംസ് ആലക്കുഴിയിൽ ഒസിഡി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ഫാ. സെബാസ്റ്റ്യൻ കൂടപ്പാട്ട് ഒസിഡി മലബാർ പ്രോവിൻസ് പ്രൊവിൻഷ്യൽ
01:52 AM Apr 27, 2017 | Deepika.com