കൊല്ലം: കർമലീത്താ സഭയുടെ സൗത്ത് കേരള പ്രൊവിൻസിന്റെ പുതിയ പ്രൊവിൻഷ്യലായി ഫാ. ജെയിസണ്‍ കൈമാതുരുത്തിയെ കൊട്ടിയം ആനിമേഷൻ സെന്ററിൽ നടന്ന ചാപ്റ്ററിൽ തെരഞ്ഞെടുത്തു. കോട്ടപ്പുറം രൂപതയിലെ ഗോതുരുത്ത് ഇവകാംഗമായ ജോസഫിന്റെയും ജോസഫീനായുടെയും നാല് മക്കളിൽ രണ്ടാമനാണ്. അരുണാചൽ പ്രദേശിലെ മിയാവു രൂപതയിൽ സേവനമനുഷ്ടിച്ച് വരികയായിരുന്നു.
കൗണ്‍സിലർമാരായി ഫാ.ടോണി മുത്തപ്പൻ, ഫാ. ആന്റണി പുളിക്കൽ, ഫാ. ജോസഫ് നിക്കോളാസ്, ഫാ. പോൾ അൽബി എന്നിവരെ തെരഞ്ഞെടുത്തു.
ഫാ. ജെയിസണ്‍ കൈമാതുരുത്തി സൗത്ത് കേരള പ്രൊവിൻഷ്യൽ
01:52 AM Apr 27, 2017 | Deepika.com