സ്കോൾ - കേരള ഹയർ സെക്കൻഡറി ഓപ്പണ്‍ റെഗുലർ വിദ്യാർഥികൾ ഫീസ് കുടിശിക അടയ്ക്കണം
01:36 AM Apr 27, 2017 | Deepika.com
തിരുവനന്തപുരം: സ്കോൾ -കേരള വഴി ഹയർ സെക്കൻഡറി ഓപ്പണ്‍ റെഗുലർ വിഭാഗത്തിൽ 2015 -17, 2016 -18 ബാച്ചുകളിൽ പ്രവേശനം നേടിയിട്ടുളള വിദ്യാർഥികളിൽ കോഴ്സ് ഫീസിന്റെ രണ്ടാം ഗഡു അടയ്ക്കാനുളളവർ 25 രൂപ പിഴയോടെ 30നകം എസ്ബിഐ ശാഖകളിൽ സ്കോൾ കേരള അക്കൗണ്ടിൽ ഫീസ് കുടിശിക അടച്ച് അസൽ ചെലാൻ ബന്ധപ്പെട്ട ജില്ലാ കേന്ദ്രം ഓഫീസർ ഇൻ ചാർജുമാരെ ഏൽപ്പിക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.