ഓയൂർ: പാറമടയിലെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ ഇരട്ട കുട്ടികൾ മുങ്ങി മരിച്ചു. മീയന തോട്ടത്തിൽ വീട്ടിൽ നവാസിന്റെയും സജീറയുടെയും മക്കൾ പന്ത്രണ്ടുകാരായ ഹുസൈൻ, ഹസയിൻ എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നോടെ കൂട്ടുകാരുമൊത്ത് വീട്ടിനടുത്തുള്ള ഓട്ടുമലപാറമടയിൽ കുളിക്കാനായ് എത്തിയതായിരുന്നു അവർ. നീന്താൻ ടയർ ട്യൂബ് കിട്ടാൻ വെള്ളത്തിൽ വെച്ച് സഹോദരങ്ങൾ പിടികൂടിയെങ്കിലും പിടിവിട്ട് രണ്ടുപേരും താഴ്ച്ചയിലേക്ക് പോയി. നീന്തൽവശമില്ലായിരുന്നു ഇരുവർക്കും. കൂടെ കുളിക്കാൻ വന്ന കൂട്ടുകാർ മറുകരയിലായിരുന്നു.
ഇവരുടെ നിലവിളി കേട്ട് ഓടി എത്തിയവരാണ് ഇരുവരെയും കരക്കെത്തിച്ചത് തുടർന്ന് മീയണ്ണൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പിതാവ് പെയിന്റിംഗും മാതാവിന് കശുവണ്ടി ഫാക്ടറിയിലുമാണ് ജോലി. മൈലോട് ടിഇഎംവിഎച്ച്എസിലെ ആറാം ക്ലാസ് വിദ്യാർഥികളായിരുന്നു രണ്ടുപേരും.
പാറമടയിലെ വെള്ളക്കെട്ടിൽ ഇരട്ട കുട്ടികൾ മുങ്ങി മരിച്ചു
01:36 AM Apr 27, 2017 | Deepika.com