മൂവാറ്റുപുഴ: വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളജിൽ നാളെ കരിയർ ഗൈഡൻസ് സെമിനാർ നടത്തുമെന്ന് കോ-ഓർഡിനേറ്ററും സ്ഥാപക മാനേജരുമായ ഫാ. തോമസ് മലേക്കുടി അറിയിച്ചു. രാവിലെ ഒന്പതിനു സെമിനാർ ആരംഭിക്കും.
പ്ലസ്ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായാണ് സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്.
പ്രശസ്ത കരിയർ ഗുരു ഡോ. പി.ആർ. വെങ്കിട്ടരാമൻ ക്ലാസ് നയിക്കും. വിവിധ കോഴ്സുകൾ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകും. സെമിനാറിൽ പങ്കെടുക്കുന്നവർക്ക് വാഹന സൗകര്യവും ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, വിശ്വജ്യോതി കോളജിലെ ലാബുകൾ, ലൈബ്രറി, ഹോസ്റ്റലുകൾ തുടങ്ങിയവ സന്ദർശിക്കുന്നതിനും അവസരമൊരുക്കിയിട്ടുണ്ടെന്ന് കോളജ് അധികൃതർ പറഞ്ഞു.
പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ സി. ജോസഫ്കുഞ്ഞ് പോൾ, ജോസഫ് പുല്ലൻ എന്നിവരും പങ്കെടുത്തു.
വിശ്വജ്യോതി എൻജിനിയറിംഗ് കോളജിൽ കരിയർ ഗൈഡൻസ് സെമിനാർ
01:36 AM Apr 27, 2017 | Deepika.com