മൂന്നാർ: എം.എം. മണിക്കെതിരേ സമരമാരംഭിക്കുകയും സമരത്തിനു പിന്തുണയേറുകയും ചെയ്ത സാഹചര്യത്തിൽ സമരത്തെ ഏതു വിധത്തിലും തകർക്കാൻ സിപിഎം ശ്രമിക്കുകയാണെന്നു ഗോമതി അഗസ്റ്റിൻ. അതിന് അവർ ഗൂഢതന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ്. രാഷ്ട്രീയ പാർട്ടികളുടെയും മറ്റും വലിയ രീതിയിലുള്ള പിന്തുണയാണു സമരത്തിനു ലഭിക്കുന്നത്.
സമരത്തിന് അനുഭാവം പ്രകടിപ്പിച്ചു കോണ്ഗ്രസ്, ബിജെപി തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ തങ്ങൾക്കൊപ്പമുണ്ട്. സംസ്ഥാന തലത്തിലുള്ള രാഷ്ട്രീയ നേതാക്കളെത്തിയാണു പിന്തുണച്ചത്. റോഡരികിൽ സമരം നടത്തുന്ന തങ്ങളെ അതിനനുവദിക്കുന്നില്ലെന്നും അവർ ആരോപിച്ചു. പൊന്പിള ഒരുമൈയിലെ ലിസിയെ തങ്ങൾക്കെതിരായി അണിനിരത്തി സമരം പൊളിക്കാനുള്ള ശ്രമവും സിപിഎം നടത്തുന്നുണ്ട്. ഇതുകൊണ്ടൊന്നും സമരത്തെ തകർക്കാനാകില്ലെന്നും സമരനേതാക്കൾ പറഞ്ഞു.
സമരം തകർക്കാൻ സിപിഎമ്മിന്റെ ഗൂഢതന്ത്രങ്ങളെന്നു ഗോമതി അഗസ്റ്റിൻ
01:57 AM Apr 26, 2017 | Deepika.com