തിരുവനന്തപുരം: മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ ഉൾപ്പെടെയുള്ള സിപിഎം-സിപിഐ തർക്കം നിലനിൽക്കെ സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്നാരംഭിക്കും. ഇന്നു സംസ്ഥാന എക്സിക്യൂട്ടീവും വ്യാഴവും വെള്ളിയും സംസ്ഥാന കൗണ്‍സിലും ചേരും.
സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയ്ക്കു വരുമെന്നിരിക്കെ രൂക്ഷമായ വിമർശനമാകും സിപിഎമ്മിനെതിരേ യോഗങ്ങളിൽ ഉണ്ടാകുക.
സിപിഐ നേതൃയോഗങ്ങൾ ഇന്നു മുതൽ
01:57 AM Apr 26, 2017 | Deepika.com