എ.കെ. ശശീന്ദ്രനു സീറ്റുമാറ്റം
01:44 AM Apr 26, 2017 | Deepika.com
തിരുവനന്തപുരം: മന്ത്രിസ്ഥാനമൊഴിഞ്ഞ എ.കെ. ശശീന്ദ്രന്റെ നിയമസഭയിലെ സീറ്റിൽ മാറ്റം. മുൻനിരയിൽ ഭരണപക്ഷ ബെഞ്ചിൽ അഞ്ചാമനായിരുന്ന ശശീന്ദ്രന്റെ സ്ഥാനത്തു പകരം മന്ത്രി യായ തോമസ് ചാണ്ടിയെത്തി. പാർട്ടി നിയമസഭാകക്ഷി നേതാവെന്ന നിലയിൽ ശശീന്ദ്രനെ മുൻനിരയിൽ സിഎംപി അംഗം എൻ. വിജയൻപിള്ളയ്ക്കു സമീപത്തേക്കു മാറ്റി.