തിരുവനന്തപുരം: കോണ്ഗ്രസ് പാർട്ടി ജില്ലാതലത്തിൽ നടത്താൻ നിശ്ചയിച്ച യോഗങ്ങളുടെ തീയതിയിൽ മാറ്റം. കോണ്ഗ്രസ് നേതാക്കളുടേയും ജില്ലാ കോണ്ഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരുടേയും യോഗം എഐസിസി വൈസ് പ്രസിഡന്റ് രാഹുൽഗാന്ധി ഡൽഹിയിൽ വിളിച്ചുകൂട്ടിയ സാഹചര്യത്തിലാണ് പുതിയ തീയതി നിശ്ചയിച്ചതെന്ന് കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി അറിയിച്ചു. എറണാകുളത്ത് ഇന്നലെ യോഗം നടന്നു. ശനിയാഴ്ച രാവിലെ പത്തിനു കോട്ടയം, ഞായറാഴ്ച രാവിലെ പത്തിനു തിരുവനന്തപുരം, ഉച്ചകഴിഞ്ഞു രണ്ടിന് ഇടുക്കി, മേയ് ഒന്നിന് രാവിലെ പത്തിനു പത്തനംതിട്ട എന്നിങ്ങനെയാണു യോഗങ്ങൾ നിശ്ചയിച്ചിട്ടുള്ളത്.
വ്യാഴാഴ്ച രാവിലെ പത്തിനു തൃശൂർ, വെള്ളിയാഴ്ച രാവിലെ പത്തിനു പാലക്കാട്,രണ്ടിനു രാവിലെ പത്തിനു മലപ്പുറം, മൂന്നിനു രാവിലെ ഒമ്പതിനു കാസർഗോഡ്, ഉച്ചകഴിഞ്ഞ് രണ്ടിനു കണ്ണൂർ, നാലിനു രാവിലെ ഒന്പതിനു വയനാട്, ഉച്ചകഴിഞ്ഞു രണ്ടിനു കോഴിക്കോട്, ആറിനു രാവിലെ പത്തിന് ആലപ്പുഴ, ഒമ്പതിനു രാവിലെ പത്തിനു കൊല്ലം
കോണ്ഗ്രസ് ജില്ലാ യോഗങ്ങളുടെ തീയതികളിൽ മാറ്റം
01:44 AM Apr 26, 2017 | Deepika.com