തിരുവനന്തപുരം : പത്താം ക്ലാസ് ഉത്തരക്കടലാസിന്റെ മൂല്യനിർണയം 35 ക്യാമ്പുകളിൽ ഇന്നു പൂർത്തിയാകും. ആകെയുള്ള 54 മൂല്യനിർണയ ക്യാമ്പുകളിൽ എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷ നടന്ന 19 കേന്ദ്രങ്ങളിൽ മൂല്യനിർണയം നാളെ അവസാനിക്കും.
ക്യാമ്പുകളിൽനിന്ന് ലഭിക്കുന്ന മാർക്ക് ടാബുലേഷൻ 29ന് അവസാനിക്കും. തുടർന്നു തിയറി മാർക്കിനൊപ്പം ഐടി, നിരന്തരമൂല്യനിർണയം, എന്നിവയുടെ മാർക്കുകൂടി ചേർക്കും. മേയ് നാലിനു പരീക്ഷാ ബോർഡ് ചേരും. ഫലപ്രഖ്യാപന തീയതി പരീക്ഷാ ബോർഡ് യോഗത്തിൽ കൈക്കൊള്ളും.
ഹയർസെക്കൻഡറി മൂല്യനിർണയവും അന്തിമ ഘട്ടത്തിലാണ്. പ്ലസ് ടുവിന്റെ 90 ശതമാനത്തിലധികം മൂല്യനിർണയം പൂർത്തിയായപ്പോൾ പ്ലസ് വണ്‍ മൂല്യനിർണയം 60 ശതമാനത്തോളമാണ് കഴിഞ്ഞത്. അടുത്ത മാസം ആദ്യം മൂല്യനിർണയം പൂർത്തിയാക്കി മേയ് മാസം 15 നുള്ളിൽ ഹയർസെക്കൻഡറി ഫലപ്രഖ്യാപനം നടത്താനുള്ള ശ്രമമാണു നടക്കുന്നത്.
എസ്എസ്എൽസി 35 ക്യാമ്പുകളിലെ മൂല്യനിർണയം ഇന്നു പൂർത്തിയാകും
01:33 AM Apr 26, 2017 | Deepika.com