വീടിന് മുകളിൽ നിന്ന് വീണു മരിച്ചു
01:33 AM Apr 26, 2017 | Deepika.com
കുറവിലങ്ങാട്: വീടിന് മുകളിൽ വീണ മരക്കൊന്പ് മുറിച്ചുമാറ്റുന്നതിനിടെതാഴെവീണ് ദേവസ്വം ബോർഡ് ജീവനക്കാരൻ മരിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ കാളികാവ് ദേവീക്ഷേത്രത്തിലെ വാദ്യമേളകലാകാരൻ കൂടപ്പുലം പതിരക്കാട്ടിൽ റ്റി.ജി. രാമചന്ദ്രമാരാർ (49) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് അപകടം. വീടിന്റെ ഷെയ്ഡിൽ നിന്നു കാൽ വഴുതി വീഴുകയായിരുന്നു. കുറവിലങ്ങാടുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ്ന മൃതദേഹം ഇന്ന് ഉച്ചയ്ക്ക് കുര്യത്ത് പൊതുദർശനത്തിനു വയ്ക്കും. രണ്ടിന് കൂടപ്പലത്തെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും. ഭാര്യ: കൊച്ചുകിഴക്കേമല കുടുംബാംഗം സുജ (കോട്ടയം കല്യാണ് സിൽക്ക് ജീവനക്കാരി). വിദ്യാർഥികളായ അഞ്ജു രാമചന്ദ്രമാരാർ, ആര്യ രാമചന്ദ്രമാരാർ എന്നിവരാണ് മക്കൾ.