കൊച്ചി: പെഗാസസ് സംഘടിപ്പിക്കുന്ന മണപ്പുറം മിസ് ക്വീന്‍ ഓഫ് ഇന്ത്യ-2017 മത്സരത്തിന്റെ ഭാഗമായുള്ള ഗ്രൂമിംഗ് സെക്ഷന്‍ കൊച്ചി പി.ജെ. പ്രിന്‍സസ് റീജന്‍സിയില്‍ നടന്നു. യോഗ, മെഡിറ്റേഷന്‍, വ്യക്തിത്വവികസനം, സൗന്ദര്യസംരക്ഷണം, കാറ്റ് വാക്ക് ട്രെയിനിംഗ്, ഫോട്ടോഷൂട്ട്, ടാലന്റ് സേര്‍ച്ച് എന്നിവയടങ്ങിയതായിരുന്നു ഗ്രൂമിംഗ് സെക്്ഷന്‍.
നാളെ കൊല്ലം റാവിസ് ഹോട്ടല്‍ ആന്‍ഡ് സ്പായിലാണു മത്സരം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 16 സുന്ദരിമാര്‍ പങ്കെടുക്കും. അനു ട്രെസ (കോട്ടയം), രേഷ്മ ആര്.കെ. നമ്പ്യാര്‍ (കോഴിക്കോട്) എന്നിവര്‍ കേരളത്തെ പ്രതിനിധീകരിക്കും.
മണപ്പുറം ഫിനാന്സാണു മിസ് ക്വീന്‍ ഓഫ് ഇന്ത്യയുടെ മുഖ്യപ്രായോജകര്‍.
മണപ്പുറം മിസ് ക്വീന്‍ ഓഫ് ഇന്ത്യ മത്സരം നാളെ
02:18 AM Apr 25, 2017 | Deepika.com