തലശേരി: സുപ്രീംകോടതി വിധി സർക്കാരിനേറ്റ തിരിച്ചടിയല്ലെന്നും ഇക്കാര്യത്തിൽ സർക്കാർ ജുഡീഷറിയുമായി ഏറ്റുമുട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിധി പരിശോധിച്ച് നയപരമായ കാര്യങ്ങൾ ചെയ്യും. നേരത്തെ പുറപ്പെടുവിച്ച വിധിയും പൊലീസ് ആക്ടും പരിശോധിച്ചാണ് സുപ്രീം കോടതി വിധി പറഞ്ഞത്. വിധി സർക്കാർ നടപ്പാക്കും. പുനഃപരിശോധനാ ഹർജി നൽകാൻ തീരുമാനിച്ചിട്ടില്ല. സർക്കാരിന് ദുരഭിമാനമില്ലെ ന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി എം.എം. മണിയുടെ പരമാർശത്തിന്റെ മറവിൽ കോൺഗ്രസും ബിജെപിയും സിപിഎമ്മിനെതിരേ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രശ്നം സൃഷ്ടിക്കുകയാണ്.
മണിയുടെ വിവാദ അഭിപ്രായത്തോട് പാർട്ടിക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിവാദ പരാമർശത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നിട്ടും പരാമർശത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപി-കോൺഗ്രസ് കൂട്ടുകെട്ട് ശ്രമിക്കുന്നതെന്നു കോടിയേരി ആരോപിച്ചു.
ഏറ്റുമുട്ടലിനില്ല: കോടിയേരി
02:03 AM Apr 25, 2017 | Deepika.com