തിരുവനന്തപുരം: പാപ്പാത്തിച്ചോലയിൽ കുരിശ് തകർത്തത് അധാർമികമെന്ന യുഡിഎഫ് കണ്‍വീനറുടെ നിലപാട് തള്ളി കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ. കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെ പാപ്പാത്തിച്ചോലയിൽ കുരിശ് തകർത്ത നടപടി അധാർമികമെന്ന യുഡിഎഫ് കണ്‍വീനർ പി.പി തങ്കച്ചന്റെ നിലപാടിനെയാണ് എം.എം ഹസൻ തള്ളിയത്.
ഇതു കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്നും കുരിശിനെ കൈയേറ്റത്തിന് മറയാക്കുന്നത് ശരിയല്ലെന്നും കുരിശു വച്ചതിനെ ന്യായീകരിക്കാൻ കഴിയില്ലെന്നും ഹസൻ പറഞ്ഞു.
തങ്കച്ചന്റെ നിലപാട് തള്ളി ഹസൻ
02:03 AM Apr 25, 2017 | Deepika.com