ഉ​ണ​ക്ക​മ​രം മു​റി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ തെ​ങ്ങി​ന്‍റെ മു​ക​ൾ​ഭാ​ഗം ഒ​ടി​ഞ്ഞു​വീ​ണ് യു​വാ​വ് മ​രി​ച്ചു

01:30 AM Apr 25, 2017 | Deepika.com
നെ​ടു​ങ്ക​ണ്ടം: ഉ​ണ​ക്ക​മ​രം മു​റി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ സ​മീ​പ​ത്ത് നി​ന്നി​രു​ന്ന തെ​ങ്ങി​ന്‍റെ മു​ക​ൾ​ഭാ​ഗം ഒ​ടി​ഞ്ഞു​വീ​ണ് യു​വാ​വ് മ​രി​ച്ചു. മു​ണ്ടി​യെ​രു​മ മ​രു​താ​നി​ൽ ന​സ​റു​ദ്ദീ​ൻ (ഷാ​ജി, 46) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഷാ​ജി​യു​ടെ പു​ര​യി​ട​ത്തി​ൽ നി​ന്നി​രു​ന്ന ഉ​ണ​ങ്ങി​യ വ​ട്ട​മ​രം ചു​വ​ട്ടി​ൽ നി​ന്നും വെ​ട്ടി മാ​റ്റു​ന്ന​തി​നി​ടെ സ​മീ​പ​ത്താ​യി നി​ന്നി​രു​ന്ന ഉ​ണ​ക്ക തെ​ങ്ങി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് തെ​ങ്ങി​ന്‍റെ മു​ക​ൾ​ഭാ​ഗം ഒ​ടി​ഞ്ഞ് ഷാ​ജി​യു​ടെ ദേ​ഹ​ത്ത് പ​തി​ച്ചു. ത​ല​യ്ക്ക് സാ​ര​മാ​യി പ​രു​ക്കേ​റ്റ ന​സ​റു​ദ്ദീ​നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി മ​രി​ക്കു​ക​യാ​യി​രു​ന്നു. സ്വ​ന്തം സ്ഥ​ല​ത്തെ ഏ​ല​ത്തോ​ട്ട​ത്തി​നു​ള്ളി​ൽ അ​പ​ക​ട​ക​ര​മാ​യി നി​ന്ന മ​ര​മാ​ണ് മു​റി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ച്ച​ത്. മു​ണ്ടി​യെ​രു​മ ത​ബ്ലി​ഗു​ൽ ഇ​സ്ലാം ജ​മാ​അ​ത്ത് ജ​ന. സെ​ക്ര​ട്ട​റി​യും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. സ​ജ​ന​യാ​ണ് ഭാ​ര്യ. തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ളേ​ജ് വി​ദ്യാ​ർ​ഥി അ​ൻ​വ​ർ, വി.​എ​ച്ച്.​എ​സ്.​സി വി​ദ്യാ​ർ​ഥി അ​ൻ​സാ​ദ് എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.