തിരുവനന്തപുരം: ടി.പി. സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്നു മാറ്റിയ സർക്കാർ നടപടി റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ നിയമോപദേശം തേടി. അഡ്വക്കറ്റ് ജനറലിനോടും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരോടും തുടർനടപടികളുടെ സാധ്യത സംബന്ധിച്ചാണ് സർക്കാർ ഉപദേശം തേടിയിരിക്കുന്നത്. എന്നാൽ, സെൻകുമാറിനെ പദവിയിൽ തിരിച്ചുകൊണ്ടുവരേണ്ടിവരുമെന്ന വാദത്തിനാണു മുൻതൂക്കം.
സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുക എന്നതു മാത്രമാണു സർക്കാരിനു മുമ്പിലുള്ള നിയമപരമായ പോംവഴി. എന്നാൽ, അതു വീണ്ടും തിരിച്ചടിയാകുമോ എന്ന ആശങ്കയുമുണ്ട്. ഇനി സുപ്രീംകോടതിയെ സമീപിക്കുമ്പോൾ കോടതി വിധി പാലിച്ചതിനു ശേഷം വരിക എന്ന നിലയിൽ കോടതിയിൽ നിന്നു പരാമർശമുണ്ടായാൽ അതു സർക്കാരിനു രാഷ്ട്രീയമായി വലിയ ക്ഷീണമാകും.
സെൻകുമാർ: സർക്കാർ നിയമോപദേശം തേടുന്നു
01:30 AM Apr 25, 2017 | Deepika.com