തിരുവനന്തപുരം: പത്തു തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ പത്തോളജി, സീനിയർ ലക്ചറർ ഇൻ ജനറൽ സർജറി, സീനിയർ ലക്ചറർ/ലക്ചറർ ഇൻ ഫാർമകോളജി , സീനിയർ ലക്ചറർ/ലക്ചറർ ഇൻ ന്യൂറോളജി, സീനിയർ ലക്ചറർ ഇൻ പീഡിയാട്രിക് സർജറി, സീനിയർ ലക്ചറർ ഇൻ റേഡിയോതെറാപ്പി, സീനിയർ ലക്ചറർ ഇൻ പത്തോളജി, സീനിയർ ലക്ചറർ ഇൻ അനസ്തേഷ്യ, സീനിയർ ലക്ചറർ ഇൻ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ലക്ചറർ ഇൻ അനാട്ടമി എന്നീ തസ്തികകളിലേക്കായിരിക്കും ചുരുക്കപ്പട്ടിക തയാറാക്കുക.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഫോർമാൻ, റഫ്രിജറേഷൻ മെക്കാനിക്, ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 എന്നീ തസ്തികകളിലേക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനും ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചു.
ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ ഫയർമാൻ ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ തസ്തികയിലേക്ക് യോഗ്യത പരിഷ്കരിക്കുന്നതിന് മുമ്പു നിലവിലുണ്ടായിരുന്ന ഒഴിവുകൾ മാത്രം നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് നികത്തും.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡയറ്റീഷ്യൻ ഗ്രേഡ് 2 തസ്തികയിലേക്ക് മേയ് രണ്ടിന് രാവിലെ 10 മുതൽ 12.15 വരെ കെപിഎസ്സി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിൽ നടത്തുന്ന ഓണ്‍ലൈൻ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ പിഎസ്സിയുടെ ഔദ്യോഗിക വൈബ്സൈറ്റിൽ നിന്നും ഉദ്യോഗാർഥികൾ അവരുടെ യൂസർ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്തെടുക്കണം.
പിഎസ്സി 10 തസ്തികകളിലേക്കു ചുരുക്കപ്പട്ടിക തയാറാക്കുന്നു
01:19 AM Apr 25, 2017 | Deepika.com