പെരുന്പാവൂർ ജി. രവീന്ദ്രനാഥിന് കമുകറ അവാർഡ്
01:19 AM Apr 25, 2017 | Deepika.com
തിരുവനന്തപുരം: കമുകറ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 21-ാമത് ജീവൻ ടിവി-കമുകറ സംഗീത അവാർഡ് പ്രമുഖ സംഗീതജ്ഞൻ പെരുന്പാവൂർ ജി. രവീന്ദ്രനാഥിന്. 25,000 രൂപയും പ്രശസ്തി പത്രവും ആർട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ശിൽപ്പവുമടങ്ങുന്ന പുരസ്കാരം മേയ് 20ന് ടാഗോർ ഹാളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. പത്രസമ്മേളനത്തിൽ ഫൗണ്ടേഷൻ ഭാരവാഹികളായ ഡി. ചന്ദ്രനേസൻ നായർ, രാജീവ് ഒഎൻവി തുടങ്ങിയവർ പങ്കെടുത്തു.