കെമാറ്റ് കേരള പ്രവേശന പരീക്ഷ
01:19 AM Apr 25, 2017 | Deepika.com
തിരുവനന്തപുരം: കെമാറ്റ് കേരള-2017 പരീക്ഷ ജൂണ്‍ 11ന് രാവിലെ പത്ത് മുതൽ 12.30 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ നടത്തും. അപേക്ഷാർത്ഥികൾ കൂടുതലുള്ള ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങൾ അധികമായി നൽകും. അപേക്ഷകൾ ഇന്നു മുതൽ ഓണ്‍ലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ kmatkerala.inഎന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മേയ് 31. ജനറൽ കാറ്റഗറിക്ക് ആയിരം രൂപയും എസ്സി/എസ്ടി ക്ക് എഴുനൂറ്റിയൻപത് രൂപയുമാണ് അപേക്ഷാഫീസ്. കൂടുതൽ വിവരങ്ങൾക്ക് 0471 - 2335133, 8547255133 എന്ന നന്പരിൽ ബന്ധപ്പെടണം.