മൂന്നാർ: മന്ത്രി എം.എം. മണിയുടെ വിവാദ പരാമർശത്തിനെതിരേ മൂന്നാറിൽ പൊന്പിള ഒരുമൈയുടെ നേതൃത്വത്തിൽ സമരം ശക്തമായതോടെ പിന്തുണയുമായി രാഷ്ട്രീയക്കാരും. സമരക്കാരെ കാണാൻ ഇന്നു കേന്ദ്ര ഭക്ഷ്യമന്ത്രി പി.ആർ. ചൗധരി എത്തുമെന്നു ബിജെപി നേതാക്കൾ അറിയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെ മന്ത്രി മൂന്നാറിലെത്തും.
ഒരാഴ്ച മുന്പാണ് മന്ത്രി ചൗധരി മൂന്നാറിലെത്തി കൈയേറ്റപ്രദേശങ്ങൾ സന്ദർശിക്കുകയും കേന്ദ്രത്തിനു റിപ്പോർട്ട് കൈമാറുകയും ചെയ്തത്. കേന്ദ്രസർക്കാർ മൂന്നാർ വിഷയത്തിൽസജീവമായി ഇടപെടുന്നതിന്റെ ഭാഗമായിട്ടാണ് വീണ്ടും കേന്ദ്രമന്ത്രി എത്തുന്നത്.
കേന്ദ്രമന്ത്രി ഇന്നു മൂന്നാറിലെത്തും
12:19 AM Apr 24, 2017 | Deepika.com