നാദാപുരം: മന്ത്രി എം.എം. മണിയുടെ സ്ത്രീവിരുദ്ധ പരാമർശം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുമെന്ന് കോടിയേരി ബാലകൃഷ്ണൻ. വളയം അച്ചംവീടിൽ സിപിഎം സംഘടിപ്പിച്ച കമ്യൂണിസ്റ്റ് കൂട്ടായ്മയ്ക്കെത്തിയ കോടിയേരി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
മന്ത്രിമാർ സംസാരിക്കുമ്പോൾ ഔന്നത്യം ഉയർത്തിപ്പിടിക്കുന്ന തരത്തിലായിരിക്കണം പ്രതികരണം. അതിനു വിരുദ്ധമായിട്ടുളള പാരാമർശങ്ങൾ നടത്താതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം. ജാഗ്രത പാലിക്കാൻ മണിക്ക് കഴിയാതെ പോയിട്ടുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കും. മന്ത്രിയെന്ന നിലയിൽ ഒരു ഉദ്യോഗസ്ഥനെതിരേ നടത്തിയ പരാമർശം ഉചിതമാണോ എന്നും പരിശോധിക്കും- കോടിയേരി പറഞ്ഞു.
മന്ത്രി നടത്തിയത് മുന്നാർ വിഷയത്തിലുളള പ്രകോപനമല്ലെന്നും അത് അദ്ദേഹത്തിന്റെ ശൈലിയുടെ ഭാഗമാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
മണിയുടെ വിവാദ പരാമർശം ചർച്ച ചെയ്യും: കോടിയേരി
12:19 AM Apr 24, 2017 | Deepika.com