തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ കർശന നടപടിയെടുത്ത ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ രൂക്ഷമായ ഭാഷയിൽ അധിക്ഷേപിച്ച മന്ത്രി എം.എം. മണിക്കു സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ വിമർശനം. എന്തും വിളിച്ചു പറയുന്നവർ ഇരിക്കുന്ന കസേരയുടെ വില നോക്കണമെന്നും ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായിരിക്കും ഇവരുടെ സ്ഥാനമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
വിവരക്കേടു പറയാൻ മടിയില്ലാത്തവർ നാട്ടിലുണ്ട്. അത്തരക്കാർക്കു മറുപടി പറയാനില്ല. മന്ത്രി പദവിയുടെ വില ഇത്തരക്കാർ മനസിലാക്കണമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
വിമർശനവുമായി സിപിഐ
12:04 AM Apr 24, 2017 | Deepika.com