കോട്ടയം: മൂന്നാറിൽ സമരം ചെയ്ത പൊന്പിള ഒരുമൈയ്ക്കെതിരെ മോശമായ പരാമർശം നടത്തിയ മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നു കെപിസിസി ജനറൽ സെക്രട്ടറി ലതിക സുഭാഷ്.
രാജിവയ്ക്കാത്തപക്ഷം എം.എം. മണിയെ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയിൽനിന്നു മാറ്റിനിർത്തണം. എം.എം. മണിക്കെതിരെ വനിതാ കമ്മീഷനു പരാതി നല്കുമെന്നും ലതികാ സുഭാഷ് കോട്ടയത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. പൊന്പിള ഒരുമൈ പ്രവർത്തകരെ കാണാൻ മൂന്നാറിൽ പോകുമെന്നും അവർ പറഞ്ഞു.
വനിതാ കമ്മീഷനു പരാതി നൽകും: ലതിക സുഭാഷ്
12:04 AM Apr 24, 2017 | Deepika.com