കോട്ടയം: കേരള സ്റ്റേറ്റ് ബാർബർ-ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ 48-ാം വാർഷികസമ്മേളനവും മേയ് ദിന റാലിയും മേയ് ഒന്നിനു വയനാട്ടിൽ നടക്കും. രാവിലെ ഒന്പതിനു രജിസ്ട്രേഷൻ, 10നു റാലി.
തുടർന്നു കൽപ്പറ്റ ജിനചന്ദ്രൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സി.കെ. ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.ഇ. ബഷീർ അധ്യക്ഷതവഹിക്കും. കൽപ്പറ്റ നഗരസഭാധ്യക്ഷ ഉമൈബ മൊയ്തീൻകുട്ടി, നഗരസഭ വൈസ് ചെയർമാൻ പി.പി. ആലി എന്നിവർ മുഖ്യാതിഥിയായിരിക്കും.
500 പ്രതിനിധികൾ പങ്കെടുക്കും.
ബാർബർ ബ്യൂട്ടീഷൻസ് വാർഷിക സമ്മേളനം വയനാട്ടിൽ
11:42 PM Apr 23, 2017 | Deepika.com