വാഹനാപകടത്തിൽ മരിച്ച അധ്യാപികയുടെ സംസ്കാരം ഇന്ന്
11:41 PM Apr 23, 2017 | Deepika.com
കോന്നി: കാർ നിയന്ത്രണംവിട്ടു മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞ അധ്യാപികയുടെ സംസ്കാരം ഇന്ന്. കലഞ്ഞൂർ ആനന്ദവിലാസത്തിൽ സുരേഷിന്റെ ഭാര്യയും കോന്നി അമൃത എച്ച്എസ്എസിലെ അധ്യാപികയുമായ ജ്യോതിയുടെ (42) സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ നടക്കും. മൃതദേഹം ഒന്നിന് അമൃത സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും.