ആലപ്പുഴ: വിലക്കയറ്റം പിടിച്ചുനിർത്താൻ സംസ്ഥാനത്തു വില നിർണയ അഥോറിറ്റി രൂപീകരിക്കുമെന്നു മന്ത്രി പി. തിലോത്തമൻ. കഞ്ഞിക്കുഴി ചാലുങ്കൽ പാടശേഖരത്തിലെ വിത്ത് വിത നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവേലി സ്റ്റോറില്ലാത്ത 32 പഞ്ചായത്തുകളിൽ കൂടി ഉടൻ മാവേലി സ്റ്റോർ തുറക്കും. എല്ലാ ഉത്പന്നങ്ങളും സപ്ലൈകോ ഒൗട്ട്ലെറ്റുകളിൽ ലഭ്യമാക്കും. കൂടുതൽ കച്ചവടമുള്ള മാവേലി സ്റ്റോറുകളെ സൂപ്പർമാർക്കറ്റുകളായി ഉയർത്തുമെന്നും മന്ത്രി പി. തിലോത്തമൻ പറഞ്ഞു. പാടശേഖര സമതി ഭാരവാഹികളായ ടി.ജി. സോമശേഖരൻ നായർ, കെ. ഹരിദാസ്, എൻ. രവീന്ദ്ര മേനോൻ എന്നിവർ നേതൃത്വം നൽകി.
വിലനിർണയ അഥോറിറ്റി രൂപീകരിക്കും: മന്ത്രി
11:41 PM Apr 23, 2017 | Deepika.com