കോട്ടയം: സ്ത്രീത്വത്തെ അപമാനിച്ചു പരാമർശം നടത്തുകയും സത്യപ്രതിജ്ഞ ലംഘിക്കുകയും ചെയ്ത എം.എം. മണിയെ മന്ത്രിസഭയിൽനിന്നും പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാവണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ് ആവശ്യപ്പെട്ടു.
വേതന വർധനവിനും തൊഴിൽ ആനുകൂല്യങ്ങൾക്കും വേണ്ടി തോട്ടംതൊഴിലാളികളായ സ്ത്രീകൾ മൂന്നാറിൽ നടത്തിയ സമരത്തെ അശ്ലീലച്ചുവയോടെ അപമാനിച്ച മന്ത്രി ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും പി.സി. ജോർജ് പ്രസ്താവനയിൽ പറഞ്ഞു.
എം.എം. മണിയെ പുറത്താക്കണം: പി.സി. ജോർജ്
11:41 PM Apr 23, 2017 | Deepika.com