കൊച്ചി: വർഗീയതയ്ക്കെതിരേ നാടുണർത്താൻ, ഭരണത്തകർച്ചയ്ക്കെതിരെ മനസുണർത്താൻ എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന വാഹന പ്രചാരണ ജാഥ മേയ് 14, 15 തീയതികളിൽ എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ ഏഴു നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും.
സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് നയിക്കുന്ന ജാഥ മേയ് ഒന്നിന്ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് മേയ് 25 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് ഉപരോധത്തോടു കൂടിയാണ് സമാപിക്കുക. ഇതോടനുബന്ധിച്ച് എറണാകുളം ഡിസിസി ഓഫീസിൽ കൂടിയ യൂത്ത് കോണ്‍ഗ്രസ് നേതൃയോഗം കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി ആർ. രവീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. എറണാകുളം പാർലമെന്റ് കമ്മിറ്റി പ്രസിഡന്റ് എം.വി.രതീഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിമാരായ ദീപക് ജോയ് , അജിത് അമീർ ബാവ , പാർലമെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് ദിലീപ് കുഞ്ഞുകുട്ടി , ജോസഫ് മാർട്ടിൻ , കെ.എം.മധു, അജയകുമാർ എളംകുളം, ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഭാരവാഹികളായ ജോബി കാട്ടിത്തറ, കെ.എം. പ്രസൂണ്‍, റസിയ ബീവി, മനു ജേക്കബ്, കെ.ആർ.രജീഷ്, വിനിൽ ആന്റണി, അഫ്സൽ നന്പ്യാരത്ത്, പി.ജെ. ജസ്റ്റിൻ, ടിബിൻ ദേവസി, എ.ആർ. പദ്മദാസ് എന്നിവർ പ്രസംഗിച്ചു. നിയോജകമണ്ഡലാടിസ്ഥാനത്തിൽ നടക്കുന്ന സ്വീകരണ പരിപാടിയിൽ ആയിരം പ്രവർത്തകരെ വീതം പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജാഥ മേയ് 14, 15 തീയതികളിൽ
01:34 AM Apr 23, 2017 | Deepika.com