തൃശൂർ: ചിത്രകാരനായ അച്യുതൻ കൂടല്ലൂർ, ശില്പിയും ചിത്രകാരനുമായ വൽസൻ കൂർമ കൊല്ലേരി എന്നിവർക്കു കേരള ലളിതകലാ അക്കാദമി ഫെലോഷിപ്. 40,000 രൂപയും പ്രശസ്തി പത്രവും ശില്പവും പൊന്നാടയും അടങ്ങുന്നതാണു ഫെലോഷിപ്. അക്കാദമി ചെയർമാൻ സത്യപാൽ, സെക്രട്ടറി പൊന്ന്യം ചന്ദ്രൻ എന്നിവരാണു ഫെലോഷിപ് പ്രഖ്യാപിച്ചത്.
ഫെലോഷിപ് നേടിയ അച്യുതൻ കൂടല്ലൂർ (പട്ടാമ്പി) എഴുത്തിന്റെ മേഖലയിൽ തുടങ്ങിയ സർഗാത്മകത, ചിത്രവഴിയിലേക്കു തിരിച്ചുവിടുകയായിരുന്നു. അവിവാഹിതനാണ്.
വൽസൻ കൂർമ്മ കൊല്ലേരി കണ്ണൂരിലെ പാട്യം സ്വദേശിയാണ്. ബിരുദാനന്തരബിരുദത്തോടെ കലാപഠനം നിർവഹിച്ചു. രണ്ടു തവണ ഫ്രഞ്ച് ഗവണ്മെന്റിന്റെ സ്കോളർഷിപ് ലഭിച്ചിട്ടുണ്ട്.
അച്യുതനും വൽസനും ലളിതകലാ അക്കാദമി ഫെലോഷിപ്പ്
12:47 AM Apr 23, 2017 | Deepika.com