കുമരകം: ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടർക്കുള്ള പ്രധാനമന്ത്രിയുടെ പുരസ്കാരത്തിന് മലയാളിയായ യുവ ഐഎഎസ് ഓഫീസർ അർഹനായി.
കോട്ടയം ജില്ലയിൽ തെക്കേചെങ്ങളം ഉന്പുകോട്ട് ഒ.ആർ.രങ്കലാൽ-തങ്കമണി ദന്പതികളുടെ മകനായ ജിനുദേവനാണ് പുരസ്കാരം നേടിയത്. ഗുജറാത്തിലെ ബനസ്കന്ത ജില്ലാ കളക്ടറാണ് ജിനുദേവൻ.
വെള്ളിയാഴ്ച ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന സിവിൽ സർവീസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അവാർഡു സമ്മാനിച്ചു.
ഗുജറാത്ത് കേഡറിലെ 2006 ബാച്ച് ഐഎഎസ് ഓഫീസറായ ഇദ്ദേഹം 533 കളക്ടർമാരിൽ നിന്നും നടത്തിയ പരിശോധനയെ തുടർന്നാണ് ദേശീയ അവാർഡിനർഹനായത്. കോട്ടയം നവോദയ വിദ്യാലയം, എം.ജി. കോളജ് പാന്പാടി, കോട്ടയം ബസേലിയോസ് കോളജ് എന്നിവിടങ്ങളിലായിരുന്നു ജിനു ദേവന്റെ വിദ്യാഭ്യാസം. കുമരകം കുന്നത്തുകളത്തിൽ ജുവലേഴ്സ് ഉടമ തങ്കച്ചൻ-ആഷ ദന്പതികളുടെ മകൾ സീനു ആണ് ഭാര്യ.
മലയാളി യുവകളക്ടർക്ക് ദേശീയ പുരസ്കാരം
12:47 AM Apr 23, 2017 | Deepika.com