അടൂർ: സ്കൂട്ടറിനു പിന്നിൽ നിന്നും താഴെ വീണ വീട്ടമ്മ പിന്നിൽ നിന്നെത്തിയ ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു. പന്നിവിഴ പുതുമംഗലത്ത് മേലേതിൽ പരേതനായ സ്റ്റീഫന്റെ ഭാര്യ മിനിയാണ് (45)മരിച്ചത്. ഇന്നലെ രാവിലെ 7.20നാണ് സംഭവം. പന്നിവിഴ അന്പലം ജംഗ്ഷനിൽ അടൂരിലേക്കുള്ള ബസ് കാത്തുനിൽക്കുകയായിരുന്നു മിനി. പിന്നീട് ജംഗ്ഷനിലെത്തിയ സ്കൂട്ടർ യാത്രക്കാരിക്കൊപ്പം അടൂരിലേക്കു പോകവേയാണ് റോഡിലേക്കു വീണത്.
സ്കൂട്ടറിൽ നിന്നും റോഡിൽ വീണ മിനിയെ പിന്നാലെയെത്തിയ ഓട്ടോറിക്ഷ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ മിനിയെ ഉടൻ തന്നെ അടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു മൂന്നിന് ആനന്ദപ്പള്ളി സെന്റ് പോൾസ് സിഎസ്ഐ പള്ളിയിൽ. മക്കൾ: നിസ്റ്റി, മിസ്റ്റി.
സ്കൂട്ടറിൽനിന്നു വീണ വീട്ടമ്മ പിന്നാലെയെത്തിയ ഓട്ടോയിടിച്ചു മരിച്ചു
12:22 AM Apr 23, 2017 | Deepika.com