കാര്‍ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു
12:22 AM Apr 23, 2017 | Deepika.com
അമ്പലപ്പുഴ: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു. പത്തനംതിട്ട കലഞ്ഞൂര്‍ ആനന്ദവിലാസത്തില്‍ സുരേഷിന്റെ ഭാര്യ ജ്യോതി (45) ആണ് മരിച്ചത്.ദേശീയ പാതയില്‍ അമ്പലപ്പുഴ കരൂര്‍ ജംഗ്ഷന് സമീപം ഇന്നലെ രാവിലെ 9.30 നായിരുന്നു അപകടം.ഹരിപ്പാട് നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന സുരേഷും ഭാര്യ ജ്യോതിയും മകള്‍ ആരുഷിയും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ടു മരത്തിലിടിച്ചതിനു ശേഷം എതിരേ വന്ന മറ്റൊരു കാറിലും ഇടിച്ചാണ് അപകടമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാരും അമ്പലപ്പുഴ പോലീസും ചേര്‍ന്ന് അപകടത്തില്‍ പ്പെട്ടവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജ്യോതിയുടെ ജീവന് രക്ഷിക്കാനായില്ല. സുരേഷിന്റെയും ആരുഷിയുടേയും പരിക്ക് ഗുരുതരമല്ല.