കോട്ടയം: എംജി സർവകലാശാലയിലെ ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോടെക്നോളജി ഡയറക്ടർ പ്രഫ. സാബു തോമസിനെ ഫ്രാൻസിലെ ലൊറൈൻ സർവകലാശാല ഓണററി ഡോക്ടറേറ്റ് ബിരുദം നൽകി ആദരിക്കും.
ഖരഖ്പൂർ ഐഐടിയിൽനിന്നു പിഎച്ച്ഡി നേടിയ പ്രശസ്ത പോളിമർ ശാസ്ത്രജ്ഞനായ ഇദ്ദേഹം, 750ൽപ്പരം ഗവേഷണ പ്രബന്ധങ്ങളുടെ രചയിതാവും 28,100 ൽപ്പരം സൈറ്റേഷനുകളുടെ ഉടമയും അഞ്ചു പേറ്റന്റുകളുടെ മാർഗ ദർശിയും 79 ഗവേഷണ വിദ്യാർഥികളുടെ റിസേർച്ച് ഗൈഡുമാണ്.
കഴിഞ്ഞ 30 വർഷമായി എംജി യൂണിവേഴ്സിറ്റിയിൽ സേവനം അനുഷ്ഠിക്കുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രഫസറായി പ്രവർത്തിക്കുകയും 30ൽപ്പരം രാജ്യങ്ങളിലായി 300ൽപ്പരം അന്തർദേശീയ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പ്രഫ. സാബു തോമസിനു വിദേശ സർവകലാശാലയുടെ ആദരം
01:14 AM Apr 22, 2017 | Deepika.com