കോട്ടയം: ഒഴിപ്പിക്കൽ നടപടികൾ തന്നെ ഇല്ലാതാക്കുക എന്ന അജൻഡ കുരിശ് തകർത്തതിനു പിന്നിലുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.
മൂന്നാർ ചിന്നക്കനാലിൽ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടു കുരിശു പൊളിച്ച സംഭവത്തിൽ യഥാർഥ കുറ്റവാളികൾ ആരെന്നു സർക്കാർ വ്യക്തമാക്കണം. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ നടപടി അട്ടിമറിക്കപ്പെട്ടാൽ പൂർണ ഉത്തരവാദിത്വം ഇടതുമുന്നണിക്കായിരിക്കും. ഒഴിപ്പിക്കലിന്റെ ഭാഗമായി 144 പ്രഖ്യാപിക്കൽ നിബന്ധനയനുസരിച്ചു വകുപ്പ് മന്ത്രി അറിയാതെ പോകാൻ ഇടയില്ല.
മാധ്യമപ്രവർത്തകർ അടക്കമുള്ളവർക്കു മുൻകൂട്ടി അറിയിപ്പ് കൊടുത്തിട്ടാണ് ഒഴിപ്പിക്കൽ നടത്തിയതെന്നാണ് അനുമാനിക്കേണ്ടത്. - അദ്ദേഹം കോട്ടയത്തു പത്രസമ്മേളനത്തിൽ പറഞ്ഞു.
ഒഴിപ്പിക്കൽ ഒഴിവാക്കാനുള്ള തന്ത്രം: തിരുവഞ്ചൂർ
01:14 AM Apr 22, 2017 | Deepika.com